Saturday, October 27, 2007

മാധ്യമ കവിതകള്‍

മനോരമ
പേരു പോലെ തന്നെ, മനസ്സിനെ രമിപ്പിക്കും
രമിപ്പിച്ച് രമിപ്പിച്ച്
ഏതു ദുരന്തവും രമണീയമാക്കും!

മാതൃഭൂമി
മനോരമക്ക് പഠിക്കരുത് മാതൃഭൂമി.
മനോരമ, വാര്‍ത്തകളെ സംഭവങ്ങളാക്കട്ടെ
മാതൃഭൂമി, സംഭവങ്ങളെ
വാര്‍ത്തകളാക്കിയാല്‍ മതി
രണ്ടായാലും മ തന്നെ, മരവിപ്പ്!

ഭാഷാപോഷിണി
മനോരമയുടെ കുമ്പസാരം

മാധ്യമം, ജന്മഭൂമി
ഒരു അജണ്ടകളുമില്ലാത്ത
സാധുപ്പത്രങ്ങള്‍!!

ഫയര്‍
ഫയറു വിറ്റുകിട്ടുന്ന കാശുകൊണ്ടുവേണം
കൌമുദിയിലെ ജോലിക്കാര്‍ക്ക്
ശംബളം കൊടുക്കാന്‍.
പക്ഷേ ഈ ദേവദാസിയെ
ഞങ്ങടെ കുടുമ്പത്തില്‍ കേറ്റില്ല!

ക്രൈം
കേരളത്തിലെ
വായീനോക്കികളായ
ചെറുപ്പക്കാര്‍ക്ക്
വായനാശീലമുണ്ടാക്കിയ
ഏക ദ്വൈവാരിക

മുത്ത്, മുത്തുച്ചിപ്പി
വെറും അഞ്ചു രൂപകൊണ്ട്
അയ്യായിരം വട്ടം വിരുന്ന്!

7 comments:

Unknown said...

mashe muthinu vila kooottiyathu arinhille???

വാളൂരാന്‍ said...

"ഭാഷാപോഷിണി
മനോരമയുടെ കുമ്പസാരം"
ഇതെനിക്കിഷ്ടമായി...

ശെഫി said...

അപ്പൊ മറ്റു പത്രങ്ങളൊ

ഏ.ആര്‍. നജീം said...

ഹഹാ ഇതൊരു പുതിയ കാഴ്ചപ്പാടാണല്ലോ..

ശ്രീലാല്‍ said...

ദീപികേം ദേശാഭിമാനീം..

എം.കെ.ഹരികുമാര്‍ said...

അക്ഷരജാലകം.ബ്ലോഗ്സ്പോട്.കോം എന്ന പേരില്‍ ഞാന്‍ പുതിയ കോളം ആരംഭിക്കുകയാണ്. ബ്ലോഗ് സാഹിത്യത്തേയും അച്ചടി സാഹിത്യത്തേയും വിലയിരുത്തുന്ന പ്രതിവാര പംക്തിയാണ്. വായിക്കണം.
ആഗോള മലയാള സാഹിത്യത്തിന്‍റെ അവസ്ഥകളെ മുന്‍വിധികളില്ലാതെ പിന്തുടരാന്‍ ശ്രമിക്കും.
ഇതൊരു ടെസ്റ്റ് പ്ബ്ലിഷിംങാണ്.
എം.കെ.ഹരികുമാര്

Murali K Menon said...

പറഞ്ഞതില്‍ കാര്യമില്ലാതില്ല