Thursday, October 25, 2007

മൊബൈല്‍ കവിതകള്‍

1.
ഊമയായത് ഭാഗ്യം
സംസാരിച്ച് സംസാരിച്ച്
പൈസ കളയണ്ടല്ലോ

------------------
2.
ഓഫറുണ്ടെങ്കില്‍ ഇപ്പോള്‍
പത്തു പൈസക്കും വിളിക്കാമത്രേ.
പത്തുപൈസയുടെ വിലയില്ലാത്ത വാക്കെന്ന്
ഇനി ഒരുത്തനും
പറയത്തില്ലല്ലോ

------------------
3.
സംസാരത്തിനൊക്കെ
ഇപ്പോ എന്താ വില!
ഒരു മിനുട്ടിന് ഒന്നര രൂപ!
‘സാര’ത്തിനു യാതൊരു വിലയുമില്ല
സാരമില്ല എന്നു സമാധാനിക്കുക തന്നെ

11 comments:

ശ്രീ said...

കൊള്ളാം....

:)

പ്രയാസി said...

മൊബൈലിനു റേഞ്ചില്ലാത്ത എനിക്കെന്തോന്നു മൊബൈല്‍ കവിത..!

എന്നാലും കൊള്ളാം..:)

R. said...

ഹൈ ! ഇഷ്ടപ്പെട്ടൂ...

G.MANU said...

adipoli mashey

Meenakshi said...

ഹലോ Karunagappalli യില്‍ എവിടാണ്‌ വീട്‌. മൊബൈല്‍ കവിത നന്നായിരിക്കുന്നു

Jayakeralam said...

Simple but convincing !!! Kollam Kollam!!!
ബ്ലോഗ് വളരെ നന്നായിട്ടുണ്ട്.


സ്നേഹപൂര്‍വ്വം
ജയകേരളം എഡിറ്റര്‍
ജയകേരളം കണ്ട് അഭിപ്രായം അറിയിക്കുമല്ലൊ.
http://www.jayakeralam.com
Jayakeralam for Malayalam Stories and Poems

ഷാഫി said...

ഹ ഹ മാഷേ കവിതയുമായുള്ള അരങ്ങേറ്റം കലക്കിയല്ലോ. ഇനിയും പ്രതീക്ഷിക്കുന്നു.

വേണു venu said...

സുരേഷേ,
ഇഷ്ടപ്പെട്ടു. രണ്ടാമന്‍ ഗംഭീരന്‍‍.:)

സുരേഷ് ഐക്കര said...

സുരേഷ്,
നന്നായിരിക്കുന്നു.അഭിനന്ദനങ്ങള്‍.

മൂര്‍ത്തി said...

എനിക്ക് ആദ്യത്തേതാണിഷ്ടപ്പെട്ടത്...

ഡി .പ്രദീപ് കുമാർ said...

കവിതകള്‍ ദഹിക്കാത്ത എനിക്ക് പോലും ഇവ ഇഷ്ടമായി.